Photo courtesy: Shiju Hridayapoorvam Facebook account |
കഴിഞ്ഞ ശനിയാഴ്ച ആറ്റിങ്ങല്‍
വര്‍ക്കല റൂട്ടില്‍ ഓടുന്ന ട്രാന്‍സ്പോര്‍ട്ട് ബസിലെ ഡ്രൈവര്‍ ശ്രീ. രാജേന്ദ്രന്‍
നായര്‍ എന്ന ആളെ ഒരു ചെറിയ ആക്സിഡെന്റിനെ തുടര്‍ന്ന് ശ്രീ ഫിറോസ് കാവേലി എന്ന ആള്‍ മര്‍ദ്ദിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
രണ്ടു പേരെയും പോലീസ് സ്റ്റേഷനില്‍ കൊണ്ട് പോയി. അവിടെ വച്ച് ഫിറോസ് വീണ്ടും ശ്രീ.
രാജേന്ദ്രന്‍ നായരെ അടിച്ചു. പോലീസ് നോക്കി നില്‍ക്കെ തന്നെ. അതിശയമെന്നു പറയട്ടെ പോലീസ്
ഒന്നും ചെയ്തില്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിഷ്ക്രിയമായി നിന്നു.
ആത്മാഭിമാനം വൃണപ്പെട്ട
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഫിറോസിനെ
അറസ്റ്റു ചെയ്യണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും പോലീസ് അതിനു തയ്യാറായില്ല. ആദ്യം
തന്നെ ആക്സിഡെന്റിന് പെറ്റികേസ് ചാര്‍ജ് ചെയ്തു അറസ്റ്റ് ചെയ്തതിനാല്‍ വീണ്ടും
അറസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു പോലീസ് ഭാഷ്യം.
യഥാര്‍ത്ഥ കാര്യം
പക്ഷെ പിന്നീടാണ് മനസിലായത്. ഫിറോസ് പ്രദേശത്തെ കോണ്‍ഗ്രസ് നേതാവാണ്. ഐ എന്‍
ടി യു സി യുടെ ക്ഷീര കര്‍ഷകരുടെ സംഘടനയുടെ എതോക്കൊയോ ഉപരി ഘടകങ്ങളുടെ ഭാരവാഹിയാണ്. ആഭ്യന്തര
മന്ത്രി രമേശ് ചെന്നിത്തലയുടെ അടുത്ത ആളാണ് എന്നാണു അയ്യാള്‍ അവകാശപ്പെടുന്നത്.
പോലീസ്‌കാര്‍ക്ക് നടപടി എടുക്കാന്‍ വൈമുഖ്യം ഉണ്ടായതും ഇതൊക്കെ കൊണ്ടായിരിക്കാം.
കെ എസ് ആര്‍ ടി
സി ജീവനക്കാര്‍ക്ക് സമരം ചെയ്യുകയല്ലാതെ
മറ്റു മാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായി രണ്ടു ദിവസം ആറ്റിങ്ങല്‍
ഡിപ്പോയില്‍ നിന്ന് സര്‍വീസ് ഒന്നും ഉണ്ടായിരുന്നില്ല. കെ എസ് ആര്‍ ടി സി-യിലെ
എല്ലാ സംഘടനകളിലെയും ജീവനക്കാര്‍ സമരത്തില്‍ പങ്കെടുത്തു.
ആറ്റിങ്ങല്‍
ഡിപ്പോയില്‍ നിന്നും 86 സെര്‍വീസുകള്‍ ഉണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി എല്ലാം
മുടങ്ങിക്കിടക്കുകയായിരുന്നു. വേറെ ബസ് സെര്‍വീസുകള്‍ ഇല്ലാതെ ഉള്‍പ്രദേശങ്ങളിലേക്കുള്ള
സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും.
ഇന്ന് ഉച്ചയ്ക്ക്
ഫിറോസിനെ അറസ്റ്റ് ചെയ്തെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമരം പിന്‍വലിച്ചു. പക്ഷെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനിടയില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പോലീസിന്റെ മുന്നില്‍ വച്ച് മര്‍ദ്ദിച്ച ധാര്‍ഷ്ട്യം അവിശ്വസനീയമാണ്, വേദനാജനകമാണ്, പ്രതിഷേധാര്‍ഹമാണ്. അത് നോക്കി നില്‍ക്കേണ്ടി വന്ന പോലീസ് കാരുടെ അവസ്ഥ അതിദയനീയവും.
Comments
https://www.facebook.com/sarathnair.sr